വന്നിടുക സ്നേഹമായ് വിളിച്ചിടുന്നു യേശു

വന്നിടുക സ്നേഹമായ് വിളിച്ചിടുന്നു യേശു

മന്നിടത്തിൽ മാനവർ സമസ്തരും

 

ഉന്നതത്തിൽ നിന്നെ ചേർത്തിടുവാൻ യേശു

ഉലകിതിൽ ബലിയായിത്തീർന്നു

കന്നത്തിലടികൾ മുഷ്ടിയാലിടികൾ

കഷ്ടങ്ങളും നിന്ദകളും സഹിച്ചു

 

പാപിയായ് പാരിൽ നീ മരിച്ചാൽ അങ്ങു

പാതാളത്തിൽ ചേർന്നിടും സുനിശ്ചയം

പാപങ്ങൾ ക്ഷമിച്ചിടും സ്വർഗ്ഗലോകം ചേർത്തിടും

പാപി വന്നിടുക യേശു സന്നിധൗ

 

അൽപ്പകാലം മാത്രമുള്ള ജീവിതം ഭൂവിൽ

ക്രിസ്തിന്നായ് നീ സമർപ്പിച്ചിടുകിൽ

ദുഷ്ടനെ ജയിച്ചിടാം പുഷ്ടമോദം വാണിടാം

ശ്രേഷ്ഠനാം ശ്രീയേശുവെ നമിച്ചിടാം.