വന്നിടുവിൻ ഇപ്പോൾ വന്നിടുവിൻ

വന്നിടുവിൻ ഇപ്പോൾ വന്നിടുവിൻ

നിന്നെ യേശു വിളിക്കുന്നിതാ!

രക്ഷ തന്നിടുവാൻ മോക്ഷം നൽകിടുവാൻ

യേശുക്രിസ്തു വിളിക്കുന്നിതാ!

 

വിണ്ണിൻമഹിമ വിട്ടു

മണ്ണിലിറങ്ങി ഘോര

ക്രൂശിൽ മരിച്ചുയിർത്തു

രക്ഷകൻ ജീവിക്കുന്നു

 

അദ്ധ്വാനിക്കുന്നവർക്കും

ഭാരം ചുമക്കുന്നവർക്കും

ആശ്വാസം നൽകിടുവാൻ

യേശു വിളിക്കുന്നിതാ

 

സ്വർഗ്ഗത്തിൻ പാതയും താൻ

സത്യവും ജീവനും താൻ

ജീവന്റെ അപ്പവും താൻ

ജീവനെ തന്നവൻ താൻ

 

മൃത്യു വരുന്നതിൻ മുൻ

ക്രിസ്തുവിലാശ്രയിപ്പിൻ

നിത്യമാം ദണ്ഡനത്തിൽ

നിത്യമുഴന്നിടാതെ

 

യേശുവിൻ പാദേ വീണു

പാപങ്ങളേറ്റു ചൊന്നാൽ

പാപവിമോചനം താൻ

തന്നിപ്പോൾ സ്വീകരിക്കും.