വന്നീടുവിൻ യേശുപാദം ചേർന്നീടുവിൻ

വന്നീടുവിൻ യേശുപാദം ചേർന്നീടുവിൻ

പാപത്തെ വിട്ടോടിടുവിൻ

വരുന്നാരെയും ഒരു നാളും ഞാൻ

തളളുകയില്ലെന്നുരച്ചു യേശു - (വന്നീ)

 

പാപത്തിൻ ശമ്പളം മരണമേ

അതു നിന്നെ നശിപ്പിക്കുമേ

ദൈവകൃപയെ ക്രിസ്തുവിൽ നിത്യ

ജീവനാണെന്നു വിശ്വസിച്ചിട്ട്‌ - (വന്നീ)

 

ഇന്നു നീ മരിച്ചാലെങ്ങു പോം

ദൈവകോപം നീങ്ങിയോ?

നിനക്കായ് യേശു ക്രൂശിൽമരിച്ചിട്ടു-

യിർത്തെഴുന്നളളി മഹിമയിൽ - (വന്നീ)

 

മരണമേ നിനയാ നേരമേ

അതു നിന്നെ സന്ധിയ്ക്കുമേ

മരിച്ചോർ ദൈവപുത്രന്റെ ശബ്ദം

കേട്ടു ജീവിക്കും നേരമായല്ലോ - (വന്നീ)

 

ഇതാ ഞാൻ വേഗം വരുന്നുവെന്ന്‍

യേശുരാജൻ അരുളിയല്ലോ

യേശുവേ വേഗം മേഘത്തിൽ വന്നു

നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ - (വന്നീ)