വന്നു കേൾപ്പിൻ സ്നേഹിതരേ!

വന്നു കേൾപ്പിൻ സ്നേഹിതരേ!

ദൈവത്തിന്റെ വചനം

ഇന്നു ഞങ്ങൾ ഘോഷിക്കുന്ന

രക്ഷയിൻ വിളംബരം

 

നാശപാത്രരായവർക്കു

രക്ഷയിൻ നൽദൂതിനെ

നൽകുവാനായ് ഞങ്ങൾ വന്നു

യേശുവിന്റെ നാമത്തിൽ

 

കേട്ടുകൊൾവിൻ കേട്ടുകൊൾവിൻ

ദിവ്യദൂതു സാദരം

കേട്ടു നിങ്ങൾ വിശ്വസിച്ചുകൊൾ-

വിനെന്നാൽ ജീവിക്കും

 

ലോകമെല്ലാം ലാഭമാക്കി

ദേഹിയെ കെടുക്കുകിൽ

ശോകമല്ലാതെന്തു ലാഭമുണ്ടു

ലഭ്യമാകുവാൻ

 

സ്വന്തരക്ഷ തേടിടാതെ

ഹന്ത! ജീവിച്ചിടുകിൽ

എന്തരിഷ്ടരായ് ഭവിക്കും

അന്ത്യവിധിനാളിങ്കൽ

 

ഇത്രവല്യ ഇത്രവല്യ രക്ഷയെ

നിഷേധിച്ചാൽ

കർത്തൻ വിധിചൊല്ലും നാളി-

ലെങ്ങനെയൊഴിഞ്ഞു പോം?

 

ഇക്ഷണത്തിൽ ഇക്ഷണത്തിൽ

രക്ഷകന്റെ പാദത്തിൽ

പക്ഷമോടണഞ്ഞു വന്നു

രക്ഷപ്രാപിച്ചിടുവിൻ.