വരുവിൻ! ഈ നല്ല സമയം

വരുവിൻ! ഈ നല്ല സമയം

വൃഥാവാക്കാതെ

നിന്നെ യേശു വിളിച്ചിടുന്നു

 

ഭൂതലവാസം കണ്ണുനീരിൽ

ഭാരത്തോടെ നീ കഴിക്കുകയോ?

വന്നുടൻ പാദം തേടിടുകിൽ

വിണ്ണതിൽ നിന്നെ ചേർത്തിടുമേ

 

ഉലകം മായ അഴകും സമം

അതു നമ്പാതെ മയക്കും നിന്നെ

മരണമൊരുനാൾ വന്നിടുമേ

മറക്കാതെ നിൻ രക്ഷകനെ

 

വാനത്തിൻ കീഴേ ഭൂമി മീതേ

വാനവനേശു നാമമെന്യേ

രക്ഷിപ്പാൻ മാർഗ്ഗം വേറെയില്ല

രക്ഷകനേശു താൻ വഴിയേ

 

സത്യവചനം കേട്ടു നീ വാ!

നിത്യജീവൻ നിനക്കേകിടുമേ

നിൻപേരും ജീവപുസ്തകത്തിൽ

ഉണ്മയായ് ഇന്നു എഴുതിടുമേ.