വരുവിൻ മുദാ സോദരരേ! നിങ്ങൾ

വരുവിൻ മുദാ സോദരരേ! നിങ്ങൾ

വരുവിൻ ആയുധസംയുതരായ്

യെരുശലേം മതിൽ പണിതുയർത്തിടാം

നാമിനി നിന്ദിതരാകാതെ

 

രാവും പകലുമെല്ലാം നമ്മൾ

ആയുധപാണികളായിടണം

അരികിലുണ്ടരിവരർ പണിമുടക്കാനെ-

ന്നതറിഞ്ഞു നാം നിൽക്കേണം

 

അന്യോന്യം ധൈര്യമേകി നമ്മൾ

ഐക്യമായി നിന്നു വേലചെയ്താൽ

പരിഹാസ പ്രഭൃതികൾ പരിഭ്രമി-

ച്ചോടിടും ജയം നമ്മൾ നേടിടും

 

ശ്രേഷ്ഠജനങ്ങൾ ആരും കർത്തൃ-

വേലക്കു ചുമൽ കൊടുത്തില്ലെങ്കിലും

എളിയവർക്കാശ്രയമരുളിടും

നായകൻ അരികിലുണ്ടനുഗ്രഹിപ്പാൻ

 

കണ്ണീരിൽ നമ്മൾ വിതച്ചാൽ

നല്ല കറ്റകൾ കൊയ്തിടുമാർപ്പോടെ

കരയുന്ന കണ്ണുകൾ തുവർന്നിടും

നാളിനിയധികമകലമല്ല.