വാഴ്ത്തുക നീ മനമേ എൻ പരനെ

വാഴ്ത്തുക നീ മനമേ എൻ പരനെ

വാഴ്ത്തുക നീ മനമേ

 

വാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തു

പാർത്ഥിവൻ തന്നുപകാരത്തെയോർത്തു

 

നിന്നകൃത്യം പരനൊക്കെയും പോക്കി

തിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കി

 

നന്മയാൽ വായ്ക്കവൻ തൃപ്തിയെ തന്നു

നവ്യമാക്കുന്നു നിൻ യൗവ്വനമിന്നു

 

മക്കളിൽ കാരുണ്യം താതനെന്നോണം

ഭക്തരിൽ വാത്സല്യവാനവൻ നൂനം

 

പുല്ലിനു തുല്യമീ ജീവിതം വയലിൻ

പൂവെന്നപോലിതു പോകുന്നിതുലവിൽ

 

തൻ നിയമങ്ങളെ കാത്തിടുന്നോർക്കും

തന്നുടെ ദാസർക്കും താൻ ദയ കാക്കും

 

നിത്യരാജാവിവനോർക്കുകിൽ സർവ്വ

സൃഷ്ടികളും സ്തുതിക്കുന്ന യഹോവ.