വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവജനമേ

വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവജനമേ

ക്ഷീണിക്കാതെ വേല ചെയ്തിടാം

വിണ്ണിൻ നാഥൻ വന്നിടാറായ് ഖിന്നതകൾ തീർന്നിടാറായ്

വീട്ടിലെത്തി വിശ്രമിപ്പാൻ കാലമിതാ സമീപമായ്

 

അത്തിവൃക്ഷം തളിർത്തതിനാൽ വേനലടുത്തു

എന്നു നമ്മളറിയുന്നഹോ! ആർത്തിയോടെ പ്രവർത്തിക്കാം

രാത്രികാലം വരും മുമ്പേ പൂർത്തിയാക്കാം നല്ലപോലെ

നല്ല നാഥൻ വേല നമ്മൾ

 

ഇന്നു നമ്മൾ മിണ്ടാതിരുന്നാൽ നാഥന്റെ വേല

ഒന്നുപോലും ചെയ്യാതിരുന്നാൽ വന്നു നാഥൻ

നമ്മെ ചേർത്തു പ്രതിഫലം തന്നിടുമ്പോൾ

ഒന്നുമില്ല പ്രയോജനം അന്നിരുന്നു കരഞ്ഞിട്ട്

 

അന്ധകാരമായ ഭൂവിതിൽ ഈ ലോകജനം

ബന്ധിതരും അന്ധരുമല്ലോ

രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താം

അക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയും.