വീണ്ടുംജനിക്കേണംസഖേ!

വീണ്ടുംജനിക്കേണംസഖേ!

വീണ്ടുംജനിക്കേണം

ദൈവരാജ്യം കാണ്മാൻ വീണ്ടും

 

വീണ്ടുംജനിക്കേണമാത്മാവിനാലെ നീ

ഉണ്ടാകണം പുതുജന്മംനിനക്കിനി

 

ഭക്തനായെന്നാലും പ്രാർത്ഥന ചെയ്താലും

നിത്യവും വേദങ്ങളെത്ര പഠിച്ചാലും

 

പാപസ്വഭാവവും ജീവിതവും മാറി

ദേവനിൽനിന്നുള്ള ജീവൻ ലഭിക്കേണം

 

മാനവരിൻ ബുദ്ധി ജ്ഞാനത്തിനാലല്ല

വാനവന്റെ കൃപാദാനത്തിനാലെ നീ

 

ഒന്നാമാദാമിനാൽ വന്ന ശാപം നീങ്ങി

രണ്ടാമാദാമിനാലുണ്ടാകണം ജീവൻ.