വീശുക ദൈവാത്മാവേ!

 

വീശുക ദൈവാത്മാവേ!

സ്വർഗ്ഗീയമാം ആവിയെ വീശണമേ

യേശുവിൻ രക്തത്താൽ ദാസന്മാർ-

ക്കവകാശമായ് തീർന്നവനേ

 

ദൈവത്തിൻ തോട്ടത്തിൻമേൽ

വീശിടുക ലാവണ്യനാദമോടെ

ജീവന്റെ വൃക്ഷങ്ങൾ പൂത്തുകായ്ക്കുവാൻ

ദൈവത്തിൻ പുകഴ്ചയ്ക്കായ്

 

സ്നേഹത്തിൻ പാലകനേ!

നിൻ കാറ്റിനാൽ സ്നേഹാഗ്നി ജ്വലിപ്പിക്ക

ഇന്നു നിൻ ശിഷ്യരിൽ യേശു-

നാമത്തിൻ മഹത്വം കണ്ടിടുവാൻ

 

കാറ്റിന്റെ ചിറകിന്മേൽ സുഗന്ധങ്ങൾ

നാട്ടിൽ പരന്നിടുമ്പോൾ

പാട്ടിലും വാക്കിലും ജീവവാസന

പൊങ്ങുവാൻ നൽകേണമേ

 

വിശ്വസ്തകാര്യസ്ഥൻ നീ എന്നേക്കും

നല്ലാശ്വാസപ്രദനും നീ

ശിഷ്യരിൽ മഹത്വത്തിൻ രാജാവിന്റെ

ഇഷ്ടം തികയ്ക്കേണമേ

 

സാത്താന്റെ വ്യാജങ്ങളെ അനേകർ

കുഞ്ഞാടിനാൽ ജയിക്കുവാൻ

നാട്ടിലും വീട്ടിലും ദാസരെ

സത്യസാക്ഷികൾ ആക്കിടുക

 

ചാവിന്റെ പുത്രൻമാരെ നിൻശ്വാസത്താൽ

ജീവിപ്പിച്ചുണർത്തുവാൻ

ദൈവത്തിൻ രാജ്യവും നീതീയും

സത്യസേവയും തേടിടുവാൻ

 

വീശുക ഭൂമിയെങ്ങും വരണ്ടതാം

ക്ലേശപ്രദേശത്തിലും

നാശത്തിൻ പാശങ്ങളാകെ നീങ്ങി

ദൈവാശിസ്സുവാഴും വരെ