വേഗം വന്നിടും യേശു ജീവനായകൻ

വേഗം വന്നിടും യേശു ജീവനായകൻ

വീണ്ടെടുപ്പിൻ ഗാനം പാടി ആർത്തുഘോഷിപ്പിൻ

 

ദുഷ്ടലോകം ക്രൂശിലേറ്റിക്കൊന്നുവെങ്കിലും

പുഷ്ടമോദം പൂണ്ടുയിർത്തു മൂന്നാം നാളതിൽ

വീണ്ടെടുപ്പിൻ വേലപൂർത്തി ചെയ്തതോർത്തു ഹാ!

വീണ്ടെടുപ്പിൻ ഗാനം പാടി ആർത്തുഘോഷിപ്പിൻ

 

വാട്ടമേശിടാത്ത നിത്യനാട്ടിലുന്നതൻ

വീണ്ടെടുക്കപ്പെട്ട ദൈവമക്കൾക്കായിതാ

വീടൊരുക്കി വീണ്ടുംവന്നു ചേർക്കും നിശ്ചയം

വീണ്ടെടുപ്പിൻ ഗാനം പാടി ആർത്തുഘോഷിപ്പിൻ

 

ശോകം, രോഗം, യുദ്ധം, മൃത്യു, ക്ഷാമം കാരണം

ലോകമിന്നു ഭീതിപൂണ്ടുഞെട്ടിടുന്നിതാ

ലോകനാഥൻ ചൊന്ന വചനമോർത്തു നിത്യവും

വീണ്ടെടുപ്പിൻ ഗാനം പാടി ആർത്തുഘോഷിപ്പിൻ

 

അത്തിവൃക്ഷം നവ്യനാമ്പുമിട്ടു വേനലായ്

അന്ത്യനാളിൻ ലക്ഷണങ്ങൾ വ്യാപരിക്കായ്

മന്ദതയകന്നുണർന്നു ദിവ്യശക്തിയിൽ

വീണ്ടെടുപ്പിൻ ഗാനം പാടി ആർത്തുഘോഷിപ്പിൻ.