യാഹെ സ്തുതിച്ചിടുവിൻ

യാഹെ സ്തുതിച്ചിടുവിൻ

എൻമനമേ നന്ദിയോടനുദിനവും

വിശുദ്ധനാമത്തെ വാഴ്ത്തി സ്തുതിക്ക

തൻകരുണ മറന്നിടാതെ

 

അകൃത്യം ഒക്കെയും മോചിക്കുന്നവൻ

രോഗസൗഖ്യം ഏകിടുന്നവൻ

നാശത്തിൽ നിന്നെൻ ജീവനെയും

എന്നേക്കും വീണ്ടെടുത്തതാൽ

 

ദയയും കരുണയും അണിയിക്കുന്നു

നന്മ കൊണ്ട് തൃപ്തിയേകുന്നു

യൗവ്വനവും കഴുകനെപ്പോൽ

പുതുക്കിടുന്നായതിനാൽ

 

മനമേ ആയുസ്സിൻ നാളുകളെല്ലാം

മാഞ്ഞിടുമേ പൂവിൻ സമമായ്

തൻ ദയയോ ഭക്തന്മാർക്കായ്

ഏകുന്നു തലമുറയായ്

 

അവനെൻ പ്രകൃതി അറിയുന്നല്ലോ

മൺമയനെന്നോർത്തിടുന്നല്ലോ

ആകയാൽ ഞാൻ പാടിടുമേ

നന്ദിയോടനുദിനവും.