യഹോവയ്ക്കായ് ഞാൻ കാത്തു കാത്തിരുന്നു

യഹോവയ്ക്കായ് ഞാൻ കാത്തു കാത്തിരുന്നു

അവനെന്നിൽ ചാഞ്ഞെൻ നിലവിളി കേട്ടു

നാശകരമാം കുഴിയിങ്കലും വൻ

ചേറ്റിങ്കലും നിന്നവനെന്നെ കയറ്റി

 

കാലുകളെയൊരു പാറമേൽ നിറുത്തി

യെന്റെ ഗമനത്തെ സ്ഥിരമാക്കിത്തീർത്തു

എന്നുടെ വായിൽ പുതിയൊരു പാട്ടും തന്നവൻ

നമ്മുടെ ദൈവത്തിനു സ്തോത്രം

 

നിഗളവും കപടവും നിറഞ്ഞവരായ

ലോകസഖാക്കളെ മുഴുവനും വെറുത്തു

യഹോവയാം തൻദേവനിൽ

മാത്രമാശ്രയമായവൻ ഭാഗ്യവാനുലകിൽ

 

ദൈവമേ! നീ ചെയ്തതൊരതിശയ ക്രിയകളും

ഞങ്ങളെപ്രതിയുള്ള ചിന്തയും വളരെ

നിന്നോടു സമനായൊരുവനില്ലുലകിൽ

വർണ്ണിപ്പാൻ കഴിയുമോ നിൻകൃപയറികിൽ!

 

ഞാനോ എളിയവൻ ദരിദ്രനെന്നാകിലും

നന്നായ് കരുതുന്നു കർത്താവെന്നെ

എന്റെ സഹായവും സർവ്വവും നീയേ

വരുവാൻ നാഥാ! താമസിക്കരുതേ.