യേശുവിൻ ലാവണ്യമാം വിളികേൾ

യേശുവിൻ ലാവണ്യമാം വിളികേൾ

താൻ വിളിച്ചാൽ ഇന്നു നിന്നെ

തേജസ്സിൽ നിന്നെന്തു തെറ്റുന്നു നീ

ദൂരവേ ദൂരവേ നീ

 

താൻ വിളിച്ചാൽ ഇന്നു നിന്നെ

യേശുവിൻ നാമത്തെ

ബോധിച്ചുകൊൾ മനമേ

 

ഖേദിപ്പോർക്കാശ്വാസം ഏകുമവൻ

താൻ വിളിച്ചാൽ ഇന്നു നിന്നെ

ഭാരത്താൽ വന്നാലും ആശ്വാസമാം

ചേർക്കുന്നു എന്നും നിന്നെ

 

കാത്തിരിക്കുന്നവൻ വേഗം വാ നീ

കാക്കുന്നിതാ കാക്കുന്നിതാ

പാപിയേ! നീ വന്നു കുമ്പിട്ടുകൊൾ

വന്നുകൊൾ വൈകിടൊല്ല

 

യേശുവിൻ പക്ഷവാദം ചെവിക്കൊൾ

ഇന്നു നീ കേൾ, ഇന്നു നീ കേൾ

വിശ്വസിക്കുല്ലാസമേകുമവൻ

വേഗത്തിൽ അങ്ങു ചെല്ലും