യേശു എന്നഭയകേന്ദ്രം

യേശു എന്നഭയകേന്ദ്രം

മാറ്റമില്ലാ സ്നേഹിതൻ

സ്തോത്രം സ്തുതികൾക്കു യോഗ്യൻ

വാഴ്ത്തും നിന്നെയെന്നും ഞാൻ

 

വ്യാകുലങ്ങൾ നേരിട്ടാലും

ഭാരമുള്ളിൽ വന്നാലും

രോഗിയായ് തീർന്നെന്നാലും

യേശുവിൽ ഞാൻ ചാരിടും (2)

 

എന്നെ ശുദ്ധീകരിച്ചിടാൻ

ബാലശിക്ഷ നൽകിയാൽ

താതൻ നന്ദികരേറ്റും

ഹല്ലേലുയ്യാ പാടും ഞാൻ (2)

 

യേശു രാജനെന്നെ ചേർപ്പാൻ

മേഘാരൂഢനായ് വരും

ആകുലങ്ങളില്ലാ നാട്ടിൽ ചേരും

സ്വർഗ്ഗവീട്ടിൽ ഞാൻ (2)