യേശു എന്നുള്ളത്തിൽ വന്ന നാളിൽ

യേശു എന്നുള്ളത്തിൽ വന്ന നാളിൽ

എന്തു മാറ്റം വന്നു എന്നിൽ!

തന്നെ ഞാനുള്ളത്തിൽ ഏറ്റതാലെ

എന്തുമോദം വന്നു എന്നിൽ!

 

വൻ വിനകൾ തൻ നടുവിൽ സഹായമേകി

എന്റെ പാപശാപമെല്ലാം തൻമേലേറ്റി

ക്രൂശിൽ തൻ ചോരയെൻ പേർക്കായൂറ്റി

എന്തു മാറ്റം വന്നു എന്നിൽ!

 

പൊൻനിണം ത-ന്നെൻ വിലയായ് വീണ്ടുകൊൾവാൻ

എന്നുമെന്നും ഞാനവന്റേതൊന്നു മാത്രം

ദേഹമെൻ ദേഹിയെന്നാത്മാവും

എന്തു മാറ്റം വന്നു എന്നിൽ!

 

എൻവഴിയിൽ ദുർഘടങ്ങൾ എല്ലാം നീങ്ങി

എന്റെയാശ എന്റെ ലാക്കും ഒന്നു മാത്രം

ഇല്ലിനി മൃത്യുവിൻ ഭീതിയെന്നചന്റ

എന്തു മാറ്റം വന്നു എന്നിൽ!

 

രാത്രികാലം തീർന്നിടാറായ് പ്രഭാതമെത്തി

പ്രഭാതതാരം യേശു വാനിൽ വന്നിടാറായ്

എന്നുമെൻ ഗാനമിതൊന്നുമാത്രം

എന്തു മാറ്റം വന്നു എന്നിൽ!