യേശു എൻസ്വന്തം

യേശു എൻസ്വന്തം

ഞാനവൻ വകയാം

ഇന്നുമെന്നുമേ (2)

 

ജീവിതകാലമെല്ലാം

നൽതുണയെനിക്കവനാം

ഭൂവിലില്ലൊരു ക്ലേശമതാൽ

 

തരുന്നവൻ പുതുകൃപകൾ

മരുവിലെൻ യാത്രയ്ക്കായി

തീരുകില്ല നിത്യംതരും താൻ

 

എന്മനമാനന്ദിക്കുന്നവനി-

ലനുദിനം തൻ

നന്മകളെന്റെ കീർത്തനമേ

 

കർത്താവൊരുക്കിടുന്ന

നിത്യമാം ഭവനമതിൽ

പാർത്തിടും മൃത്യുവെന്നിയെ ഞാൻ

 

ദൈവത്തിൻ പൈതലാം

ഞാൻ എത്രയത്യാനന്ദമായ്

മേവിടുന്നു പ്രത്യാശയോടെ.