യേശു എൻസ്വന്തം ഞാനവൻ സ്വന്തം

യേശു എൻസ്വന്തം ഞാനവൻ സ്വന്തം

ആശ നൽകുന്നീ സ്നേഹബന്ധം

നിത്യത തന്നിൽ പുത്രനിൽ നമ്മെ

ദത്തെടുത്തോരു സ്നേഹബന്ധം

 

മർത്യകുലത്തെ രക്ഷിപ്പാൻ മന്നിൽ

മർത്യനായ് വന്ന സ്നേഹബന്ധം

പാപശാപങ്ങൾ തൻമേലേറ്റതാൽ

പാപം നീക്കിയ സ്നേഹബന്ധം

 

പാപങ്ങൾ ക്രൂശിൽ നീക്കം ചെയ്തിടാൻ

പാപയാഗമായ സ്നേഹബന്ധം

പാതകരാകും മർത്യരെ സ്നേഹാൽ

നീതികരിച്ച സ്നേഹബന്ധം

 

നമ്മിൽ വസിക്കും ആത്മാവിലൂടെ

നമ്മിൽ പകർന്ന സ്നേഹബന്ധം

നിത്യതയോളം മാറാതെ നിൽക്കും

ക്രിസ്തുനാഥന്റെ സ്നേഹബന്ധം.