യേശു എന്റെ ഇടയനല്ലോ!

യേശു എന്റെ ഇടയനല്ലോ!

യേശു എന്റെ അധിപനല്ലോ!

യേശു എന്നെ കാത്തിടുന്നു

യേശു എന്നെ പുലർത്തിടുന്നു

 

കൂരിരുളിൻ താഴ്വരയിൽ

കൂട്ടിനെന്റെ കൂടെയുണ്ട്

ചൂടെഴുന്ന ശോധനയിൽ

ചൂളയിലും യേശുവുണ്ട്

 

ആഴിയിലും വഴിയൊരുക്കം

ആപത്തിലും തുണ നിൽക്കും

ആവശ്യങ്ങൾ അറിഞ്ഞുയെന്റെ

ആകുലങ്ങൾ പരിഹരിക്കും

 

ആധിയിലും വ്യാധിയിലും

ഗീതങ്ങൾ പാടിടും ഞാൻ

വ്യഥയേറെ വളരുകിലും

ദൈവകൃപ മതിയെനിക്കു

 

ഓളമെന്റെ ജീവിതമാം

തോണിയിൽ വന്നടിച്ചാലും

പേടിയില്ല യേശുയെന്റെ

പാലകനായുള്ളതിനാൽ.