യേശു എന്റെ സ്വന്തം ആയതിനാൽ

യേശു എന്റെ സ്വന്തം ആയതിനാൽ

ഞാനെത്ര ഭാഗ്യവാൻ

 

എന്റെ താഴ്ചയിലോർത്തവനാം

എന്നെ തേടി വന്നവനാം

സ്വന്തജീവനും തന്നവനാം

എന്റെ സങ്കടം തീർത്തവനാം

എന്തു ത്യാഗമിതാശ്ചര്യം

എന്തു സ്നേഹമിതവർണ്ണനീയം

 

ബുന്ധുമിത്രങ്ങൾ മറന്നിടിലും

എന്തു വന്നിനി ഭവിച്ചിടിലും

എന്നെ സ്നേഹിച്ചയെൻപ്രിയനെ

എന്നും പിൻചെല്ലുമഞ്ചിടാതെ

മന്നിലെനിക്കുള്ള നിമിഷങ്ങൾ

തന്നിലാനന്ദം തേടിടും ഞാൻ

 

അന്ത്യനാൾവരെ കരം പിടിച്ചു

എന്നെ നടത്തുവാൻ ശക്തനവൻ

കഷ്ടനാളുകൾ വന്നിടുകിൽ

കർത്തൻ കാത്തിടും ചിറകടിയിൽ

എന്നും കൃപതരുമെന്നഴലിൽ

എനിക്കതുമതി ജീവിതത്തിൽ.