യേശു മഹോന്നതനേ! ആശ്രിത വത്സലനേ

യേശു മഹോന്നതനേ! ആശ്രിത വത്സലനേ

ആശിഷമേകിടേണം ആശയിൽ കെഞ്ചിടുന്നേൻ

 

കണ്ണുനീർ തിങ്ങും പാരിൽ ജീവിതപാത പാരം

ഭദ്രമായ് കാത്തിടേണം കാരുണ്യനാമേശുവേ!

 

ക്ഷീണരായ് തീരാതെങ്ങൾ മാധുര്യമേറും ദിവ്യ

നിത്യ വചസ്സിൻ മോദം സന്തതമരുളേണം

 

ആവശ്യഭാരവുമായ് വന്നിതാ ഞങ്ങൾ മുന്നിൽ

യാചന നൽകിടേണം ജീവദയാപരനേ

 

ആകുലവേളകളിൽ പ്രാർത്ഥന കേൾക്കണമേ

ശാശ്വത ശാന്തിയേകും

കർത്താവേ! യേശുനാഥാ!