യേശു നല്ലവൻ അവൻ വല്ലഭൻ

യേശു നല്ലവൻ അവൻ വല്ലഭൻ

അവൻ ദയയോ എന്നുമുള്ളത്

പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ

സ്തുതിച്ചിടുക അവന്റെ നാമം

 

ഹാലേലുയ്യ, ഹാലേലുയ്യ

മഹത്വവും ജ്ഞാനവും

സ്തോത്രവും ബഹുമാനം ശക്തിയും ബലവും

എൻയേശുവിനു

 

ഞാൻ യഹോവയ്ക്കായ് കാത്തുകാത്തല്ലോ

അവൻ എങ്കലേക്കു ചാഞ്ഞു കേട്ടല്ലോ

നാശകരമായ കുഴിയിൽനിന്നും

കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി

 

എൻ കാലുകളെ പാറമേൽ നിർത്തി

എൻ ഗമനത്തെ സുസ്ഥിരമാക്കി

പുതിയൊരു പാട്ടെനിക്കു തന്നു

എൻ ദൈവത്തിനു സ്തുതിതന്നെ

 

എന്റെ കർത്താവേ! എന്റെ യഹോവേ!

നീയൊഴികെ എനിക്കൊരു നന്മയുമില്ല

ഭൂമിയിലുള്ള വിശുദ്ധന്മാരോ

അവർ എനിക്കു ശ്രേഷ്ഠന്മാർ തന്നേ.