യേശു നല്ലവൻ എനിക്കു യേശു നല്ലവൻ

യേശു നല്ലവൻ എനിക്കു യേശു നല്ലവൻ

നല്ല രക്ഷകൻ തൻനാമം വാഴ്ത്തിപ്പാടും ഞാൻ

യേശു നല്ലവൻ അതേ എൻ യേശു നല്ലവൻ

യേശു നല്ലവൻ

 

ചെങ്കടൽ പിളർന്നു നൽവഴി നടത്തിടും

അടിമയിൻ നുകം തകർത്തു വീണ്ടെടുത്തവൻ

ചിറകുകൾ വിടർത്തി മറവിൽ കാത്തിടുന്നവൻ

യേശു നല്ലവൻ

 

മുന്നിലും പിറകിലും നടന്നു കാവലായ്

മേഘമൊന്നെനിക്കുമേൽ വിരിച്ചു സ്നേഹമായ്

നീണ്ടമരുഭൂവിലുള്ളങ്കൈയിൽ താങ്ങിടും

യേശു നല്ലവൻ

 

കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകിടും

നീട്ടിയ ഭൂജത്താലെന്നെ താൻ നടത്തിടും

വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കിടാം

യേശു നല്ലവൻ

 

ക്ഷാമകാലത്തെന്നെ ക്ഷേമമോടെ കാത്തിടും

പച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻ

വേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവൻ

യേശു നല്ലവൻ