യേശു നിന്നെ വിളിക്കുന്നു

യേശു നിന്നെ വിളിക്കുന്നു

യേശു നിന്നെ വിളിക്കുന്നു

കാൽവറിയിൽ ഉയിർ തന്നവനാം

യേശു നിന്നെ വിളിക്കുന്നു

 

പാപത്തിന്റെ ഭാരത്തിനാൽ

പാരം കേണു വലഞ്ഞിടുന്നോ?

പരനേശുവിൽ നിന്റെ പാപത്തിന്റെ

പരിഹാരം കണ്ടിടുവാൻ

 

ദാഹമേറും ജലമല്ല

ദാനമായി ജീവജലം

ദേവനന്ദനൻ തരും സംതൃപ്തമാം

ദിവ്യമോദ പുതുഹൃദയം

 

മർത്യജീവിതം ക്ഷണികം

മൃത്യു വന്നിടുമൊരുനാൾ

മറക്കാതെ നിന്നുടെയാത്മരക്ഷ

മുന്നമെ നീ പ്രാപിക്കുവാൻ

 

എന്നിടം വരുന്നവരെ

ഒന്നിനാലും കൈവിടില്ല

എന്ന വാഗ്ദത്തം തന്ന ജീവനാഥൻ

ഇന്നു നിന്നെ വിളിക്കുന്നു.