യേശു രക്ഷിതാവിൻ ആടാകുന്നു ഞാൻ

യേശു രക്ഷിതാവിൻ ആടാകുന്നു ഞാൻ

സ്വർഗ്ഗസ്ഥപിതാവിൻ പുത്രനായ താൻ

പേർ ചൊല്ലി വിളിച്ചു മുമ്പേ നടക്കും

ഞാനതു ശ്രവിച്ചു പിമ്പേ ഗമിക്കും

 

മുട്ടുണ്ടാകയില്ല കുറവില്ലിന്നു

ചഞ്ചലമതില്ല തന്റെ ആടിനു

 

പച്ചമേച്ചിലിങ്കൽ എന്നെ കിടത്തി

സ്വച്ഛവെള്ളത്തിങ്കൽ എന്നെ നടത്തി

തിരിച്ചെന്നാത്മാവെ തന്റെ നാമത്താൽ

നീതിയിൻ വഴിയേ നടത്തുന്നതാൽ

 

ചാവിൻ നിഴലിന്റെ താഴ്വരയിൽ ഞാൻ

നടന്നാലും എന്റെ കൂടെയുണ്ടുതാൻ

ഒരു ദോഷത്തേയും പേടിക്കില്ല ഞാൻ

തൻകോലും വടിയും ആശ്വസിപ്പിക്കും

 

ശത്രുക്കൾ മുമ്പാകെ മേശയൊരുക്കി

തന്നെൻ ശിരസ്സാകെ പൂശുന്നെണ്ണ നീ

എന്റെ പാനപാത്രം നിറയുന്നിതാ

നിനക്കു ഞാൻ സ്തോത്രം ചെയ്യും സർവ്വദാ

 

ആയുഷ്കാലമാകെ നന്മ കാരുണ്യം

പിന്തുടരുമെന്നെ അതെൻ ലാവണ്യം

ദൈവഭവനത്തിൽ നിത്യം വസിക്കും

ഞാനുമത്യുച്ചത്തിൽ തന്നെ സ്തുതിക്കും.