യേശുദേവാ! യേശുദേവാ

യേശുദേവാ! യേശുദേവാ! ശ്രീ യേശുനാഥാ!

യേശുദേവാ! വാഴ്ക നായകാ!

 

ദാസരിന്നഴലൊഴിച്ചുള്ളിൽ ആനന്ദമേകും

യേശുവേ കൃപയിന്നഴകേ!

നാശലോകത്തിൽ മനുഷ്യനായുദിച്ചു മെയ് വെളിച്ചം

വീശുമതി ശോഭയുള്ളോരു വെളിച്ചത്തിന്നീശനേ

യേശുനായകനേ!

 

ആയിരമായിരം വാനവർ വണങ്ങും

പതിനായിരം പേരിലുത്തമനേ!

കായമെടുത്താദിപാപമേറ്റതിനെ മാറ്റുവാനായ്

മായമറ്റുള്ളോരു കുഞ്ഞാടായ്

മന്നിൽ വന്നവാനവനേ! യേശുനാഥനേ!

 

ഉലകിലുള്ള പിഴകളെയെല്ലാം ചുമന്നെടുത്തു

കളവതിന്നു ഗതശമേനെന്ന

തലമതിൽപോയ്ക്കഠിനമുൾപ്പാടനുഭവിച്ചു പരിതപിച്ചി

ട്ടുടൽ വിയർത്തു തിരുശരീരത്തിൽ

നിന്നു ചൊരിഞ്ഞുരുധിരമിപ്പാപിയെക്കനിഞ്ഞു

 

ഇരുളമർന്നു പരജനം വന്നു നിന്നെപ്പിടിപ്പാ

നരികിലണയുമളവിലൊരുവന്റെ

ചെവിയറുത്തുത്ധടിതിപേത്രനവനു തൃക്കൈ സുഖമതേകി

കഠിനകയ്യർകൈകളിലയ്യോ നിന്നെ നീ വിറ്റു                             

കഠിനനാമെന്നിൽ കനിവറ്റു

 

കൊലവിധിച്ചു തലവരേൽപ്പിച്ചു നിന്നെപ്പിലാതൻ

വിലമതിച്ചു കുരിശിനേൽപ്പിച്ചു

പലവിധപാടേറ്റ പിൻപുകുരിശിലെച്ചാവനുഭവിച്ചു

പുതുശവക്കല്ലറയിലടക്കി പാതാളത്തി

ലെത്തി മൂന്നാം നാളിലുയിർത്തു

 

ഗലീലയാവിൻ കടലിലെക്കരയിൽ ശിഷ്യർക്കു മൂന്നാം

തവണ നീ പ്രത്യക്ഷനായപ്പോൾ

ഇരവിലൊക്കെപ്പണികൾ നോക്കി വിഫലരായി വിവശരായി

മരുവുമവരോടരുളി വീശുവാൻ

വീശിനാരേശി വലയിൽ വളരെ വലിയ മത്സ്യങ്ങൾ

 

എളിയശിഷ്യർക്കമലനാത്മാവെ നൽകുവാൻ സ്വർഗ്ഗ

സ്ഥലപിതാവിൻ വലമമർന്നോനേ!

പുഴുവതാമീയടിയനു നിൻ കഴലിണത്താരഭയമേകി

കരളലിഞ്ഞു കൃപയിൽ നടത്തി നീ വരുന്നേരം

കനകലോകം ചേർത്തുകൊള്ളുക.

J.J

Your encouragement is valuable to us

Your stories help make websites like this possible.