യേശുമഹേശനേ നമോ

യേശുമഹേശനേ നമോ

ക്ലേശ വിനാശനേ നമോ

 

കരുണാസാഗരാ ദേവകുമാരാ

പാരിതിൽ വന്ന മഹേശാ

 

ഗത്ശമനയിൽ ഹൃദയം തകർന്നു

രക്തം വിയർത്ത ദേവേശാ

 

ലോകത്തിൻ പാപം പരിഹരിപ്പാനായ്

ക്രൂശു ചുമന്ന സർവ്വേശാ

 

മരിച്ചുയിർത്തെഴുന്ന ജീവന്റെ നാഥാ

പരമോന്നത ശ്രീശാ

 

അഗതികൾക്കാശ്രയമാം ജഗദീശാ

അനുപമസ്നേഹസ്വരൂപാ

 

ധരണിമേൽ വീണ്ടുംവന്നു സഹസ്രം

വർഷങ്ങൾ വാഴും നരേശാ.