യേശുമതിയെനിക്കേശു

 

യേശുമതിയെനിക്കേശു മതിയെനി-

ക്കേശു മതിയെനിക്കെന്നേക്കും എൻ

യേശു മാത്രം മതിയെനിക്കെന്നേക്കും

 

ഏതു നേരത്തുമെൻ ഭീതിയകറ്റി സ-

മ്മോദമോടെന്നെ കാക്കുവാൻ സ-

മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ

 

ഘോരവൈരിയോടു പോരിടുവതിന്നു

ധീരതയെനിക്കു നൽകുവാൻ നല്ല

ധീരതയെനിക്കു നൽകുവാൻ

 

ക്ഷാമം വസന്തകളാലെ ലോകമെങ്ങും

ക്ഷേമമില്ലാതായി വന്നാലും ഞാൻ

ക്ഷേമമില്ലാത്തവനായി തീർന്നാലും

 

ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ

വ്യാകുലപ്പെടേണ്ടിവന്നാലും ഞാൻ

വ്യാകുലപ്പെടുവാനിട വന്നാലും

 

യേശുവുള്ളതിനാൽ ക്ലേശിപ്പിതിനിട

ലേശമില്ലയതു നിർണ്ണയം ലവ

ലേശമില്ലയതു നിർണ്ണയം.