യേശുനാഥാ യേശുനാഥാ

യേശുനാഥാ യേശുനാഥാ

എന്നു നീ വന്നിടും പ്രാണനാഥാ?

എൻ ക്ലേശഭാരങ്ങൾ തീർത്തിടുവാൻ (2)

 

ലോകത്തിൻ മായകൾ മോഹിച്ചു

ഞാൻ ഓടിയനേരമെൻ ചാരെ വന്നു

കൈപിടിച്ചെന്നെ താൻ തേജസ്സിൻ മാർഗ്ഗത്തിൽ

ആക്കിയെൻ കർത്താവു ഹല്ലേലുയ്യാ

 

ഈ ലോകത്തിൽ ഞാനൊരന്യനത്രേ

ഈ മരുജീവിതം ക്ലേശമത്രേ

സ്വർഗ്ഗകനാനെന്റെ സ്വന്തസ്ഥലമത്രേ

സ്വർഗ്ഗീയജീവിതം നിത്യമത്രേ

 

കർത്തൻ വരവിനെ നോക്കി നോക്കി

പാർത്തലേ പാർത്തിടുന്നാശയാൽ ഞാൻ

പ്രത്യാശയാലുളളം തിങ്ങി നിറയുന്നേ

ആമേൻ കർത്താവേ നീ വന്നിടണേ.