യേശുനായക! ശ്രീശാ!

യേശുനായക! ശ്രീശാ! നമോ നമോ

നാശവാരണ സ്വാമിൻ! നമോ നമോ

മോശി പൂജിതരൂപാ! നമോ നമോ

മഹീപാദ!

 

മാനുവേലനേ പാഹി! നമോ നമോ

മാനവസുതവര്യാ! നമോ നമോ

ദീനവത്സല! ക്രിസ്തോ! നമോ നമോ

ദിനമാകെ

 

കുഷ്ഠരോഗവിനാശാ! നമോ നമോ

തുഷ്ടി നൽകുമെന്നീശാ! നമോ നമോ

ശിഷ്ടപാലക വന്ദേ! നമോ നമോ

ദിപപീഠ!

 

പഞ്ചപൂപപ്രദാനാ! നമോ നമോ

സഞ്ചിതാധിക പുണ്യാ! നമോ നമോ

അഞ്ചിതാനനയുക്താ! നമോ നമോ

പരമീഡേ

 

ആഴിമേൽ നടന്നോനേ! നമോ നമോ

ശേഷിയറ്റവർക്കീശാ! നമോ നമോ

ഊഴിമേൽ വരും നാഥാ! നമോ നമോ

തൊഴുകൈയായ്

 

സ്വസ്തികാവിദ്ധദേഹാ! നമോ നമോ

ദുസ്ഥ രക്ഷണ ശീലാ! നമോ നമോ

ശസ്തമസ്തു തേ നിത്യം നമോ നമോ

ബഹുഭൂയാൽ.