യേശുനായകൻ സമാധാനദായകൻ

യേശുനായകൻ സമാധാനദായകൻ

നിനക്കെന്നും ധനമേ

എന്തിന്നാകുലം കലരുന്നെൻ മനമേ!

നിൻസഹായകനവൻ ശക്തനാകയാൽ

നിനക്കു നിർഭയമേ

ലോക പോരിതിലനുദിനം ജയമേ

 

നിന്റെ നിക്ഷേപമവനെന്നു കരുതാമെങ്കിൽ

സക്ഷേമമവനിയിലമരാം

ഇത്ര ശ്രേഷ്ഠനാമൊരുവൻ നിൻ

കൂട്ടിനായരികിലുണ്ടതിനാൽ

എന്തിന്നാകുലം കലരുന്നെൻ മനമേ!

 

നീയിന്നധികം ധനിയാകാൻ നിധിയാം

തീയിലൂതിക്കഴിച്ച പൊന്മതിയാം

ഭൂവിൽ ക്രിസ്തുവുള്ളവനെപ്പോലിത്ര

മാ ധനികനില്ലറിക

എന്തിന്നാകുലം കലരുന്നെൻ മനമേ!

 

ലോകധനം സൗഖ്യമാർഗ്ഗമായ്

കരുതി പോകും നരർക്കുള്ള

വിനയ്ക്കില്ലൊരറുതി എന്നാൽ

ക്രിസ്തുവിൽ സമാധാനം

നിത്യമാം സുഖദാനമരുളും എന്തിന്നാകുലം

കലരുന്നെൻ മനമേ!