യേശുരാജൻ വരവു സമീപമായ്

യേശുരാജൻ വരവു സമീപമായ്

ഒരുങ്ങൂ സോദരരേ!

കാലമിനിയേറെയില്ല

ചേർന്നിടാൻ തന്നരികിൽ

 

അന്ത്യയുഗലക്ഷ്യങ്ങളോ കാണുന്നു

നാമുലകിൽ കാഹളം ധ്വനിച്ചിടും

ചേർന്നിടും വിശുദ്ധരും

പറക്കും നൊടിയിടയിൽ

 

കഷ്ടങ്ങളും ക്ലേശങ്ങളും

ക്ഷോണിയിൽ പെരുകിടുന്നേ

നിത്യനാടെത്തിടുവാൻസ്വർപുരം പൂകിടുവാൻ

നിത്യവും കൊതിച്ചിടുന്നേ

 

ഈയുലകിൽ നിത്യമായി

യാതൊന്നും നമുക്കില്ലല്ലോ

ദൈവം നിർമ്മിച്ചിടുന്ന വിൺനഗരത്തിനായി

കാത്തു നാം പാർത്തിടുക.