യേശുരക്ഷകൻ എൻ യേശുരക്ഷകൻ

യേശുരക്ഷകൻ എൻ യേശുരക്ഷകൻ

പാപിയെന്നെ നേടുവാൻ

ജീവനെ വെടിഞ്ഞവൻ

 

സ്വർഗ്ഗമഹിമയഖിലവും

ആകയാൽ വെടിഞ്ഞവൻ

സ്വർഗ്ഗേയെന്നെ ചേർത്തിടുവാൻ

മന്നിൽ വന്നവൻ

 

കാൽവറി കുരിശതിൽ

പൊൻനിണം ചൊരിഞ്ഞതാൽ

ഏകിടുന്നു ഇന്നുമെന്നും

സ്തുതിയും സ്തോത്രവും

 

കേവലം നരകത്തിന്നു

യോഗ്യനായയെന്നെ നീ

സ്വന്തപുത്രനാക്കി

തീർത്തതെന്തൊരത്ഭുതം

 

അവന്റെ രക്ഷ ദാനമേ

അവന്റെ ജീവൻ നിത്യമേ

അവന്റെ സ്നേഹമോർക്കുന്തോറും

ഉള്ളം നിറയുന്നേ

 

കൂരിരുൾ നിറഞ്ഞൊരു

പാതയിലും ദീപമായ്

ആപത്തിലഭയവുമായ്

കാക്കും രക്ഷകൻ

 

അടിമയല്ല നാമിനി

സ്വതന്ത്രരായി തീർന്നതാൽ

ക്രിസ്തുവിന്റെ ദാസരായി

വേലചെയ്തിടാം.