യേശുരക്ഷിതാവെനിക്കു നല്ല സ്നേഹിതൻ

യേശുരക്ഷിതാവെനിക്കു നല്ല സ്നേഹിതൻ

ഏറ്റം വിലയുള്ള മൂറിൻ കെട്ടനിക്കവൻ

 

ഒന്നുകൊണ്ടുംകൈവെടിയാതെ തന്നാത്മാവാൽ

എന്നുംകൂടെ പാർത്തിടുന്ന മാകൃപാലുവാം

 

തൻമഹത്വ സന്നിധിയിൽ എന്നെയെപ്പോഴും

കൺമണിപോൽ കാത്തിടുന്ന കാരുണ്യവാനാം

 

ഈ ലോകത്തിൽ കൂടെയുള്ള യാത്രയിലെന്റെ

കാലടികളെ ക്ഷണംപ്രതി നടത്തുന്ന

 

എൻ പ്രയാസങ്ങൾ സകലവും സതതം തൻ

മുമ്പിൽ കൊണ്ടുചെല്ലുവതിന്നു ക്ഷണിക്കുന്ന

 

മേദിനിയിൽ നേരിടുന്ന ഖേദങ്ങൾ മൂലം

വേദനപ്പെട്ടിടുമ്പോൾ ആമോദം നൽകുന്ന

 

തൻ നിറവിൽ നിന്നനുദിനം ക്ഷണംതോറും

എന്നാവശ്യങ്ങൾ അഖിലം തീർത്തുതരുന്ന

 

മൃത്യുവിൻ നേരത്തുമെല്ലാ ശത്രുവിൽ നിന്നും

കാത്തു നിത്യഭാഗ്യലോകേ ചേർത്തുകൊണ്ടിടും.