യേശുവേ കൃപ ചെയ്യണേ

യേശുവേ കൃപ ചെയ്യണേ

ഈശാ! തിരുസവിധമാശയോടണയുമീ

ദാസരിലകം കനിഞ്ഞിടണേ നാഥനേ!

 

സ്നേഹം തിരുജനങ്ങൾക്കാദി നിലയിലെപ്പോൽ

കാണുന്നതില്ലയെന്നു തോന്നുമാറായിതാ

 

നിൻമക്കളൊന്നു ചേർന്നു സമ്മോദമനുഭവി

ച്ചുള്ളൊരു കാലമോർത്തു കെഞ്ചിടുന്നിപ്പൊഴും

 

ചാരത്തു വന്നിടുന്ന സാധുക്കളൊരുവരും

ക്ഷീണിച്ചു പോകയില്ല നിൻ കൃപാ വൈഭവാൽ

 

ശീതമിയന്ന മനമാകെയെരിവുകൊണ്ട്

പൂർണ്ണമാകുവാൻ കൃപ ചെയ്യണേ നാഥനേ!

 

സ്നേഹത്തെ വളർത്തുക ദ്വേഷത്തെയകറ്റുക

ദാഹത്തെത്തരിക നിൻ വാക്കുകൾ കേൾക്കുവാൻ

 

നിൻവരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻ

വൻവരമരുളണം വന്ദനം! വന്ദനം