യേശുവേ, നിന്നന്തികേ

യേശുവേ, നിന്നന്തികേ

ചേർക്കയെന്നെയെന്നും

വിശ്രമമെൻ ദേഹിക്കു

നൽകുവാൻ നീ മാത്രം

 

ക്രൂശിങ്കൽ ക്രൂശിങ്കൽ

എൻപ്രശംസയെന്നും

ലോകവാസം നീങ്ങി ഞാൻ

വിശ്രമിക്കുവോളം

 

പാപഭാരം പേറി ഞാൻ

ക്ഷീണനായ് നടന്നു

നിന്റെ ക്രൂശിൻ ശക്തിയാൽ

സ്വസ്ഥനായ് നിരന്നു

 

ഭാരമാകെ നീക്കിടും

ഭൂരിസൗഖ്യമേകും

ചാരുവാം നിൻ സന്നിധൗ

ചേരുവോർക്കു ഭാഗ്യം

 

നിന്നെ വിട്ടുപോകുവാ-

നിന്നിവന്ന സാദ്ധ്യം

ധന്യരാണു കേവലം

നിൻജനങ്ങളെന്നും

 

എന്നിലില്ലയൊന്നിനും

ശക്തിലേശമോർക്കിൽ

നിന്നിലാശ്രയിക്കയാൽ

മോദമെന്നും മോദം.