യേശുവേ നിൻപാദം കുമ്പിടുന്നേൻ

യേശുവേ നിൻപാദം കുമ്പിടുന്നേൻ

 

നിസ്തുല സ്നേഹത്താലേ

ക്രിസ്തുവെ എന്നേയും നീ

നിൻമകനാക്കുവാൻ തിന്മകൾ നീക്കുവാൻ

വിൺമഹിമ വെടിഞ്ഞോ!

ഹാലേലുയ്യാ ആമേൻ ഹാ! ഹാലേലുയ്യാ

 

സ്നേഹത്തിന്നാഴി തന്നിൽ

മുങ്ങി ഞാനിന്നു മന്നിൽ

ആമയം മാറിയും ആനന്ദമേറിയും

വാഴുന്നു ഭീതിയെന്യേ

ഹാലേലുയ്യാ ആമേൻ ഹാ! ഹാലേലുയ്യാ

 

എന്നുമീ ഞാനിനിയും നിന്നുടെ സ്വന്തമത്രേ

ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ

എന്തൊരു ഭാഗ്യമിത്!

ഹാലേലുയ്യാ ആമേൻ ഹാ! ഹാലേലുയ്യാ

 

ഭൂതലം വെന്തുരുകും താരകങ്ങൾ മറയും

അന്നുമെന്നേശുവിന്നൻപിൻ കരങ്ങളിൽ

സാധു ഞാൻ വിശ്രമിക്കും

ഹാലേലുയ്യാ ആമേൻ ഹാ! ഹാലേലുയ്യാ.