യേശുവേ സ്നേഹവാരിധേ!സ്തോത്രമേ

യേശുവേ സ്നേഹവാരിധേ!സ്തോത്രമേ

സ്തോത്രമെന്നുമെന്നുമേ

വാനലോകം വിട്ടു നീയി

പാരിലേഴയാമെനിക്കുവേണ്ടിവന്നിതോ!

 

താതനോടൊത്തു നിത്യമായി മേവി നീ

ആദിയിൽ വാനം ഭൂമിയാദിയായവ

സൃഷ്ടിചെയ്ത നാൾക്കുമുമ്പേ

കണ്ടുനിൻ പ്രമോദമന്നുമിങ്ങീ മർത്യരിൽ

 

വാനവ വൃന്ദമൊക്കെ പാടി വാഴ്ത്തിടും

വിണ്ണവർ നാഥൻ പാപിയെ നിനയ്ക്കു വാൻ

ഏതുമില്ല കാര്യമെന്നാൽ

തന്നു നിന്റെ പ്രണനെന്റെ വീണ്ടെടുപ്പിനായ്

 

അംബരേ കാണുമായിരങ്ങളായിടും

ഗോളങ്ങൾ സൃഷ്ടിചെയ്ത നാഥനേ! നീയി

കീടതുല്യർ മർത്യരേയ

ങ്ങോർത്തു നിന്റെ മക്കളാക്കിയെന്തൊരത്ഭുതം!

 

താണു നീ ക്രൂശിലോളം മഹേശനേ!

തേജസ്സിൽ ആക്കിടാൻ അനേക പുത്രരെ

ദൈവപുത്രൻ എങ്കിലും നീ കഷ്ടമേറ്റു

പൂർത്തിയാക്കി താതന്നിഷ്ടത്തെ.