യേശുവെപ്പോലൊരു സഖിയായെന്നും

യേശുവെപ്പോലൊരു സഖിയായെന്നും

ഇല്ലാരുമില്ലാരും

അവനല്ലാതാത്മാവെ നേടിയവനായ്

ഇല്ലാരുമില്ലാരും

 

എൻഖേദമെല്ലാം താനറിഞ്ഞിടും

എൻകാലമെല്ലാം താൻ നയിച്ചിടും

യേശുവെപ്പോലൊരു സഖിയായെന്നും

ഇല്ലാരുമില്ലാരും

 

അവനെപ്പോൽ ശുദ്ധനായുന്നതനായ്

ഇല്ലാരുമില്ലാരും

സൗമ്യതയും താഴ്മയും നിറഞ്ഞവനായ്

ഇല്ലാരുമില്ലാരും

 

അവനെപ്പോൽ കൈവിടാ സഖിയായിട്ടെന്നും

ഇല്ലാരുമില്ലാരും

അവനെപ്പോൽ പാപിയെത്തേടിയോനായ്

ഇല്ലാരുമില്ലാരും

 

താതൻ താൻ തന്നിടും ദാനം പോലൊന്ന്

ഇല്ലൊന്നുമില്ലൊന്നും

താൻ തരും സ്വർഗ്ഗീയവീടിനു തുല്യം

ഇല്ലൊന്നുമില്ലൊന്നും.