യേശുവേയെൻ പ്രാണനാഥാ

യേശുവേയെൻ പ്രാണനാഥാ

നിന്തിരുകൃപകളേകി

ഈ മരുവിടത്തിലെന്നെ

കാത്തു കൊൾകെൻ പ്രിയനേ

 

രോഗം വരും വേളകളിൽ

സ്നേഹനാഥൻ തൃക്കരത്താൽ

താങ്ങിത്തലോടുന്നു മമ

ഖേദം ശമിച്ചിടുന്നു

 

ജീവനാഥനേശുവെന്നെ

കാത്തുപരിപാലിക്കുന്നു

സ്നേഹപൂർവ്വം തൻകരത്താൽ

താങ്ങി നടത്തിടുന്നു

 

ജീവകാലം നിൻകൃപക-

ളോർത്തു വസിച്ചിടുന്നു ഞാൻ

ലോകത്തിൽ ഞാനേകനല്ല

യേശുവെന്നാത്മമിത്രം

 

സ്തോത്രഗീതം പാടി മുദാ

വാഴ്ത്തി സ്തുതിച്ചിടുന്നു ഞാൻ

സ്തോത്രസ്തുതികൾക്കു യോഗ്യൻ

നീതാനെന്നാശ്രയമാം

 

വിശ്രമദേശത്തിലീ ഞാനെ-

ത്തിച്ചേരും നാൾ വരെയും

ഭദ്രമായി തൃക്കരത്താൽ നിത്യം

നടത്തേണമേ.

Your encouragement is valuable to us

Your stories help make websites like this possible.