യേശുവിൻ നാമം മധുരിമനാമം

യേശുവിൻ നാമം മധുരിമനാമം

ഇണയില്ലാനാമം ഇമ്പനാമം

 

പാപത്തിൻ ഭാരം ശാപവും നീക്കും

പരമ സന്തോഷം ഏകിടും നാമം

 

പരിമള തൈലം പോലേശുവിൻ നാമം

പാരെങ്ങും വാസന വീശിടും നാമം

 

വാനിലും ഭൂവിലും മേലായ നാമം

വാനാധിവാനവനേശുവിൻ നാമം

 

വാഗ്ദത്തമഖിലവും നൽകിടും നാമം

ആശ്രിതർക്കാലംബദായക നാമം

 

എത്ര മഹാത്ഭുതം യേശുവിൻ നാമം

ഏവരുമൊരുപോൽ വണങ്ങിടും നാമം