യേശുവിൻ സാക്ഷിയായ്

യേശുവിൻ സാക്ഷിയായ്

പോകുന്നു ഞാനിന്നു

ക്രൂശിൻ പാതയിൽ

ഹാ! എനിക്കെത്രയോ

യോഗ്യമതാകയാൽ

ഞാൻ മഹാ ഭാഗ്യവാൻ!

 

വിശ്വാസത്താലിന്നു പോകുന്നു ഞാൻ

സ്വന്ത ശാശ്വതനാട്ടിൽ

മന്നിൽ ഞാനന്യൻ ക്രിസ്തുവിൽ

ധന്യനെന്നതു നിർണ്ണയം

 

മന്നിൻ മഹികമകൾ മാന-

ധനാദികളെന്നിവയല്ല

ക്രിസ്തുവിൻ നിന്ദ നിത്യ

ധനമെന്നെണ്ണി പോകുന്നേൻ

 

ആശ്വാസദായകൻ വിശ്വാസ-

നായകൻ സത്പ്രകാശകൻ

പാതയിലെന്നും നല്ലൊളി

തന്നു നടത്തിടുന്നെന്നെ

 

പുത്തനാം ശാലേമിലെത്തിയെൻ

രാജനെ കാണും വേഗത്തിൽ

നിത്യസന്തോഷം ഗീതങ്ങളോടെ

തൻപാദം ചേരും ഞാൻ.