യേശുവിൻനാമം വിജയിക്കട്ടെ

യേശുവിൻനാമം വിജയിക്കട്ടെ

സാത്താന്യ കോട്ടകൾ തകർന്നിടട്ടെ

സുവിശേഷത്തിൻ കൊടി ഉയരട്ടെ

നാമധേയ സംഘങ്ങൾ ഉണർന്നിടട്ടെ

 

പോകുകു നാം പോർവീരരായ്

രക്ഷകനേശുവിൻ പ്രിയജനമേ!

രക്ഷാദൂതിൻ പടഹവുമായ്

ഉണർവ്വോടു മുന്നോട്ടു പോകുക നാം

 

വിധിയുടെ വിശാല താഴ്വരയിൽ

ബഹുസഹസ്രം പേർ സമൂഹമായ്

വിനാശഗർത്തം പൂകിടുവാനായ്

വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോൾ

 

അന്തിമ ദുർഘടസമയമിതിൽ

അധർമ്മമൂർത്തി വരും മുമ്പ്

ആത്മികമാം ദൈവരാജ്യത്തിന്നായ്

ആത്മബലത്താലടരാടുക നാം.