യേശുവോ നിസ്തുല സ്നേഹസ്വരൂപൻ

യേശുവോ നിസ്തുല സ്നേഹസ്വരൂപൻ

ക്ലേശിതർക്കാനന്ദമായ് തീർന്ന മഹേശൻ

വിശ്രുതമല്ലയോ തൻ ദയ സ്നേഹം

ക്രൂശിൽ പ്രകാശിച്ചിടുന്നായതശേഷം

 

പാപവും ശാപവുമാകവേ പോക്കും ഹാ!

പരമാനന്ദത്താൽ പൂരിതനാക്കും

ശോഭനമാം നിജ മന്ദിരേ ചേർക്കും

ആപത്തൊഴിച്ചു ദിവ്യശക്തിയിൽ കാക്കും

 

ഏതൊരു പാപിയും തന്നുടെ

ഘോരപാതകമോർത്തു ചുടു കണ്ണുനീർ

വാർത്തും ചേതസി നാഥനെ നമ്പിടുന്നേരം

പ്രീതനായ് നൽകുമവൻ നൂതനജീവൻ

 

വിസ്മയനീയമാമിമ്മഹാ സ്നേഹം

ഭസ്മമാക്കുന്നു മമ കശ്മലഭാവം

വിസ്മരിക്കാതെ ഞാനീയുപകാരം സൂക്ഷ്മമായ്

പ്രസ്താവിക്കും ശക്ത്യനുസാരം.

Your encouragement is valuable to us

Your stories help make websites like this possible.