എൻപ്രിയൻ എന്നു വന്നിടും

എൻപ്രിയൻ എന്നു വന്നിടും?

എന്നു ഞാൻ അങ്ങു ചേർന്നിടും?

 

നീറുന്ന ദുഃഖഭാരങ്ങൾ നീളുന്ന നിന്ദ പീഡകൾ

നിൻകരങ്ങൾ കണ്ണീർ തുടപ്പാൻ നിത്യവീട്ടിൽ വിശ്രമിപ്പാൻ

 

ഇതാ ഞാൻ വേഗം വരുന്നു ഈ മഹൽവാക്കു തന്നു നീ

ഇന്നീ ഏഴയെനിക്കുലകിൽ ഇല്ല ആശ വേറൊന്നിലും

 

കൂടാരവാസം തീർന്നു നിൻ കൂടെ ഞാൻ വന്നു ചേർന്നിടും

കോടാകോടി വിശുദ്ധഗണം കൂടിച്ചേരും ആ സുദിനം

 

കാലങ്ങൾ ഏറെയാകുമോ? കാഹളം വാനിൽ കേൾക്കുവാൻ

കാത്തു കാത്തു പാർത്തിടുന്നു കാന്താ വേഗം വന്നിടണേ.