എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
ദൈവരാജ‍്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന‍്യശക്തിയെ തകര്‍ത്തിടുവാന്‍
യേശുവേ, വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ, വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രോഗങ്ങള്‍ മാറും ഭൂതങ്ങള്‍ ഒഴിയും
ബന്ധനം എല്ലാം തകര്‍ന്നിടുമെ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രമാകുന്ന ദൈവരാജ‍്യം
ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ് തീര്‍ന്നിടുമെ
തുറന്നിടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാരാജന്‍ നമുക്കായ്
Audio file

06 എഴുന്നള്ളുന്നേശു രാജാവായ് (RSV)