ഉടയവനേശുവെന്നിടയനല്ലോ
ഉലയുകില്ല ഞാനീയുലകിൽ
ആനന്ദമേ പരമാനന്ദമേ
ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ
പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻ
ശുദ്ധജലമേകി പോറ്റിടുന്നു
നീറുമെൻ പ്രാണനെ തണുപ്പിച്ചുതൻ
നീതിയിൽ നയിക്കും സൽപാതകളിൽ
ഭീതിയെഴാതെന്നെ നടത്തിടുന്നു
ലോകത്തിൻ കൂരിരുൾ താഴ്വരയിൽ
ശോകമെനിക്കെന്തിന്നരുമനാഥൻ
ആശ്വാസദായകനനുദിനവും
അരികളിൻമദ്ധ്യേ നൽവിരുന്നൊരുക്കി
അഭിഷേകതൈലത്താൽ ശിരസ്സിലേകും
കവിഞ്ഞൊഴുകും മമ പാനപാത്രം
മനസ്സലിവെഴും പരൻഹല്ലേലുയ്യാ
നന്മയും കരുണയുമായുരന്തം
പിന്തുടരുമെന്നെത്തിരു കൃപയാൽ
ചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നും
വസിക്കും ഞാൻ ഹല്ലേലുയ്യാ.