വെള്ളത്തിൽ വെറുമൊരു കുമിളപോലെ
വെളുക്കുമ്പം വിരിഞ്ഞൊരു മലരുപോലെ
മനുജാ നിൻജീവിതം ക്ഷണികം നിൻജീവിതം
മരണം വരും നീ മാറിടും ഇത്
ക്ഷണികം ക്ഷണികം ക്ഷണികം(2)
വിളിക്കാതെ വരുന്നൊരു അതിഥിയെ പോൽ
വിഷമത്തിലാക്കുന്ന മരണം വരും (2)
നിനച്ചിരിക്കാത്തൊരു നാഴികയിൽ
നിന്നെത്തേടി മരണം വരും
പണ്ഡിത പാമര ഭേദമെന്യേ
പണക്കാർ പാവങ്ങൾ ഭേദമെന്യേ (2)
പട്ടിണിയായാലും സമൃദ്ധിയിലും
പല പല സമയത്തായ് മരണം വരും
മൺമയമാണ് ഈയുലകം മറഞ്ഞിടും
മനുജൻ മരണത്തിനാൽ (2)
മശിഹാ ഹൃത്തിൽ വന്നിടുകിൽ
മനുഷ്യന്റെ ജീവിതം അർത്ഥപൂർണ്ണം