സന്തതം വന്ദനമെൻ പരമേ

സന്തതം വന്ദനമെൻ പരമേ

ശനേയനുവാസരം

 

ഹന്ത! ജീവദയാനിധേ തവ

സ്വന്ത സൂനുവിലെന്നുടെ

ബന്ധുതയ്ക്കൊരു മാർഗ്ഗമേകിയ

നിൻകൃപയ്ക്കഭിവന്ദനം

 

ജീവലോകമതിങ്കൽ നിന്നതി

ശാപമേറിയ ഭൂതലേ

ജീവപൂർത്തിവരുത്തുവാൻ തവ

ദിവ്യസൂനുവെ നൽകി നീ

 

പാപമേറ്റു വലഞ്ഞലഞ്ഞതി-

ഭാരമാർന്നുഴലുമ്പോഴെൻ

ശാപമാകെയൊഴിച്ച നിൻകൃപ

ജീവനായ് വിലസുന്നിതാ

 

നിൻസുതങ്കലിരുന്ന വൻകൃപ

എങ്കലേക്കു പകർന്നു നീ

നിൻസഭാംഗനിലയ്ക്കെനിക്ക-

വകാശമേകിയതോർത്തിതാ

 

ദേവരാജ്യമനന്തശക്തിയിലീ

ജഗത്തിലുദിക്കവേ

ജീവനായകസമ്മുഖം മമ

കാണുവാൻ കൃപ ചെയ്യണേ.

Your encouragement is valuable to us

Your stories help make websites like this possible.