ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി

ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി

ക്കേശുമഹാരാജ സന്നിധിയിൽ

 

ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ

സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്

സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല

കഷ്ടസങ്കടങ്ങൾ വന്നീടുന്നു

 

കർത്താവേ! നീയെന്റെ സങ്കേതമാകയാൽ

ഉള്ളിൽ മനഃക്ലേശം ലേശമില്ല

വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ

ചുക്കാൻ പിടിക്കണേ പൊന്നുനാഥാ

 

എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ

ബാഖായിൻ താഴ്വരയത്രേയിതു

സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ-

ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ

 

കൂടാരവാസികളാകും നമുക്കിങ്ങു

വീടെന്നൊ നാടെന്നൊ ചൊൽവാനെന്ത്?

കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ തൻ

മീതെ നമുക്കായി വച്ചിട്ടുണ്ട്

 

ഭാരം പ്രയാസങ്ങളേറും വനദേശ-

ത്താകുലമാത്മാവിൽ വന്നീടുകിൽ

പാരം കരുണയുള്ളീശൻ നമുക്കായി-

ട്ടേറ്റം കൃപ നൽകി പാലിച്ചിടും

 

കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ

ക്കോർത്താലിക്ഷോണിയിൽ മഹാദുഃഖം

എന്നാലും നിൻമുഖശോഭയതിൻമൂലം

സന്തോഷകാന്തി പൂണ്ടാനന്ദിക്കും

Your encouragement is valuable to us

Your stories help make websites like this possible.